Posts

പ്രണയം

പ്രണയം  ചുട്ടുപൊള്ളുന്ന പൊരിവെയിലത്തും മകരമഞ്ഞിന്റെ കൊടുംകുളിരണിയിക്കും പ്രണയം. മഹാകവികൾക് എന്നും പ്രിയപ്പെട്ടവൻ. "പ്രണയമാണഖിലസാരമൂഴിയിൽ " എന്നെഴുതിയ കവി സ്രെഷ്ട്ടന്മാരെ നിങ്ങളുടെ ജീവിതമുടനീളം പ്രണയമായിരുന്നോ ? പ്രണയമാണോ ജീവിതത്തെ പരിചയപ്പെടുത്തിയത് ? പ്രണയം സൗഹൃദമായുള്ള ജീവിതമാണെനിക്കെന്നും പ്രിയങ്കരൻ. പ്രണയമില്ലാതൊരുവന് ജീവിക്കാനാകുമോ? ഇല്ല പ്രണയത്തോളം ജീവിതം മനോഹരമാക്കുന്നു മറ്റൊരു വികാരമില്ല. എന്തെന്നാൽ പ്രണയത്തിനായാണ് ഈ ജീവിതസമസ്യതന്നെ. എവിടെയോ കേട്ടുമറന്ന ഒരു വാക്കുണ്ട് ഒന്നിനെയും ആഗ്രഹിക്കാത്തവനു എല്ലാത്തിനോടും പ്രണയമാണെന്നു. അത് ഒരുപക്ഷെ സത്യമാവാം, ആഗ്രഹിച്ചു നേടിയടുത്തണിനോടു പിന്നീടു പ്രണയമവില്ല, നേടിയടുക്കണമെന്നാഗ്രഹമില്ലാത്തതിനോടാവും കാലമത്രെയും പ്രണയിക്കാനാവുക. പ്രണയിക്കുന്നത് അത്പോലെ താനെ നിലനിൽക്കണം അപ്പോൾ പ്രണയവും അതുപോലെ നിലനിൽക്കും ഒരു പൂവിന്റെ സൗന്ദര്യം ആ ചെടിയിൽ നിൽകുമ്പോൾ ആണ് അതിനെ ചെടിയിൽ നിന്നും സ്വന്തമാക്കിയാല് നിമിഷങ്ങൾ മാത്രമാവും ആ സൗന്ദര്യം അതിനോടുള്ള പ്രണയവും.